പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Thursday, September 5, 2013

LKG അധ്യാപകനെ ആവശ്യമുണ്ട്. ശമ്പളം 75,000/- + Allowance



ഒരു കുട്ടി പിറന്ന നാള്‍ തൊട്ട് അവന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രധാലുക്കലാണ്. സോപ്പ്, ഉടുപ്പ്, ഭക്ഷണം, തുടങ്ങി എല്ലാം പണം നോക്കാതെ നല്ലത് വാങ്ങി ഉപയോഗിക്കുന്നു. എന്നാല്‍ സവ്കര്യ പൂര്‍വം മറക്കുന്ന ഒരു ഭാഗമുണ്ട്, അവന്‍റെ ബുദ്ധിയുടെ വളര്ച്ച്ക്ക് വേണ്ടി എന്ത് ചിലവഴിച്ചു എന്നത്.

ചെറിയ ക്ലാസ്സില്‍ ടൂഷന്‍ ഫീ കൂടുതലാണ്... തുടങ്ങി പരാതികളുടെ നീണ്ട പട്ടികയാണ് ഈ വിഷയത്തില്‍ ഞാനടക്കമുള്ളവര്ക്ക് പറയാനുള്ളത്‌.

ഒരു കുട്ടിയുടെ വളര്ച്ചുയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന പ്രായമാണ് രണ്ടിനും പത്തിനും ഇടയിലുള്ള കാലഘട്ടം, ബുദ്ധിയുടെ വളര്ച്ചയുടെ തുടക്കവും അതിന്റെം വലിയൊരു ഭാഗം പൂര്തിയാകുന്നതും ഈ കാലഘട്ടത്തിലാണ് എന്ന് ആധുനിക ശാസ്ത്രം പറയുന്നു.

നല്ലതും ചീത്തയുമായി നാം ചെയ്യുന്ന കാര്യങ്ങള്‍ രണ്ടു വയസ്സ് മുതല്‍ തന്നെ കുട്ടികള്‍ മനസ്സിലാക്കി തുടങ്ങുമത്രേ, ഇതറിയാതെ ചില രക്ഷിതാക്കള്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടിയല്ലേ എന്ന ഭാവേന അരുതാത്തത് പലതും അവരുടെ മുന്‍പില്‍ ഇരുന്ന് ചെയ്തു കൂട്ടുന്നു !!!!

നാം എത്ര കണ്ട് ഭംഗിയായി ബുദ്ധിയുടെ വളര്ച്ചക്കൊത് അവരിലേക്ക് വിവരങ്ങള്‍ കയ്മാരുന്നുവോ അത്ര കണ്ട് അത് അവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ഇന്ന് നാം അറിഞ്ഞോ അറിയാതെയോ ചെയ്തു കൊണ്ടിരിക്കുന്ന ഒരു അബദ്ധം എന്തെന്നാല്‍ കുട്ടികളെ നാം ചെറിയ ക്ലാസ്സ്‌ മുതല്ക്കു പഠിപ്പിക്കാന്‍ ഏല്പിക്കുന്നത് അവരുടെ മനശ്ശാസ്ത്രം പോയിട്ട് എന്താണ് മനശ്ശാസ്ത്രം എന്ന് പോലും ഒരു പക്ഷെ അറിയാത്ത അധ്യാപകരെയാണ്. 

ഇതില്‍ മത വിദ്യാഭ്യാസ പാഠശാലകലാണ് ഏറ്റവും പിറകില്‍ നില്ക്കുന്നത്‌... എനിക്കറിയാവുന്ന മദ്രസ വിദ്യാഭ്യാസം ഏറെ മാറേണ്ടിയിരിക്കുന്നു. ഒരു പണിയും ഇല്ലാത്തയാള്‍ കണ്ടെത്തുന്ന തൊഴിലായി ഒരു പക്ഷെ കുട്ടികളുടെ മദ്രസ വിദ്യാഭ്യാസം താറുമാരായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ( മറ്റു മതസ്ഥര്‍ അവരുടെ മത രംഗത്തും ഇത്തരം പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കേണ്ടതാണ് )

ചെറിയ തെറ്റുകള്ക്ക് വലിയ ശിക്ഷ, സ്നേഹിച്ചു ചികില്സിക്കെണ്ടിടത് ശകാരിച്ചു കേടാക്കുക. ഇങ്ങിനെ നീണ്ടു പോകുന്നു അബദ്ധങ്ങളുടെ പട്ടിക.

ഒരു നല്ല അധ്യാപകനില്‍ നിന്നും ചെറിയ ക്ലാസുകളില്‍ പഠിച്ചു കയറിയ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം മുന്പോനട്ടുള്ള പഠനങ്ങളില്‍ അധ്യാപകന്റെ റോള്‍ ഒരു സപ്പോര്ട്ടില്‍ ഒതുങ്ങി നിന്നാല്‍ മതിയാകും.

അതിനാല്‍ നാം മാറേണ്ടിയിരിക്കുന്നു, ചെറിയ ക്ലാസ്സുകലിലെക്ക് കുട്ടികളുടെ മനശാസ്ത്രവും മറ്റും അറിയുന്ന അധ്യാപകരെ നല്ല ശമ്പളം നല്കി, നിയമിക്കുകയും അതിലൂടെ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കേണ്ട സമയവും അതിക്രിമിചിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും നമ്മുടെ കുട്ടിക്കാലം തൊട്ട് ജീവിതത്തിന്റെു അന്ത്യം വരേയ്ക്കും നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ടീച്ചറും മാഷും ഉണ്ട്. അവര്‍ ഡിഗ്രിയോ പീജിയോ കഴിഞ്ഞാല്‍ നമ്മെ ഒഴിവാക്കില്ല, പഠിപ്പിച്ചു കൊണ്ടേ ഇരിക്കും, രക്ഷിതാക്കള്‍ നല്കുകന്ന ആ അറിവ് ആണ് മനുഷ്യനെ മനുഷ്യനാക്കുന്ന പഠനം.


ചിലര്ക്ക് ആ പഠനം വഴിയില്‍ നിറുത്തേണ്ടി വരുന്നു, ഈ ടീചെര്സ് ഡെയില്‍ എനിക്ക് നഷ്ടപ്പെട്ട ടീച്ചരിനെയും മാഷെയും നിറകണ്ണുകളോടെ സ്മരിച്ചു കൊണ്ട്...

Sunday, September 1, 2013

''പുതപ്പിനുള്ളിലെ കാമലീലകള്‍ ''



അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവാസികള്‍ക്ക്  ഒരു ജീവിതമുണ്ടായിരുന്നു (ഞാന്‍ ഇവിടെ പ്രതിപാതിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു സാധാരണ ജോലി നോക്കുന്ന പ്രവാസിയെയാണ്). കിട്ടുന്ന  പണം മുഴുവന്‍ നാട്ടിലേക്ക് അയച്ചിട്ടും ജീവിതത്തിന്റ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെട്ടിരുന്ന ഒരു കാലം.

അന്ന് ബേച്ച്ലര്‍ റൂമുകളില്‍ ചില 'വിദ്വാന്മാര്‍' നിത്യ രോഗികള്‍ ആയിരുന്നു. കൂടുതല്‍ കാണാറുള്ള രോഗം ആസ്ത്മ ആയതിനാല്‍ പുതപ്പ് മൂടി ആവി പിടിക്കല്‍ നിര്‍ബന്ധം . ആ രോഗം പക്ഷെ വിശപ്പടക്കാനുള്ള രോഗമായിരുന്നു. എപ്പോഴും ഖുബ്ബൂസ്‌ അടിച്ചു ക്ഷീണിക്കുന്ന ശരീരത്തിന് പോഷകം നല്‍കാന്‍ വേണ്ടിയുള്ള പ്രവാസി കണ്ടെത്തിയ ഒരു ചെറിയ 'രോഗം'.

തന്‍റെ സഹവാസിയെ കൂട്ടിനിരുത്തി തിന്നാന്‍ മാത്രം സാമ്പത്തികം അനുവധിക്കാതതിനാലും എന്നാല്‍ സഹവാസിയുടെ മുന്‍പില്‍ ഇരുന്നു തിന്നുവാനുള്ള കടുത്ത മനസ്സും ഇല്ലാത്ത പ്രവാസി കണ്ടു പിടിച്ച രോഗമാണ് ''പുതപ്പ് മൂടി ആപ്പിള്‍ തിന്നുക '' എന്നത്.

എന്നാല്‍ ഇന്ന് കുടലിന്റെ വിശപ്പടക്കാനുള്ള ആപ്പിള്‍ പ്രവാസികള്ക്ക് വേണ്ട, അത്തരം ആപ്പിളുകള്‍ തിന്നാതെ മുറിയില്‍ എവിടെയും അവന് ഇട്ടേച്ച് പോകാം. സഹവാസി തൊടില്ല, മാസങ്ങളോളം കേടാകാതെ അതവിടെ കിടക്കുകയും ചെയ്യും ( അത്രയ്ക്ക് കീടനാശിനികലാണ് അതില്‍ ചേര്ത്തിട്ടുള്ളത്).

അവന് ഇപ്പോള്‍ വേണ്ടത് മനസ്സിന്‍റെ വികാരത്തെ അടക്കാനുള്ള 'ആപിള് ' കലാണ്. അതെ Apple ന്‍റെയും S4 ( Sex for All എന്നാണോ അതിന്റെ് ചുരുക്കം എന്ന് തോന്നിപ്പോകും ഇപ്പോഴത്തെ അതിന്‍റെ ഉപയോഗം കണ്ടാല്‍ ) ന്‍റെയും മോബൈലുകലാണ് പ്രവാസികള്‍ക്ക് വേണ്ടത്. പുതപ്പിനുള്ളില്‍ ഒളിഞ്ഞിരുന്ന് ശരീരം പുഷ്ടിപ്പെടുത്തിയ പ്രവാസി അതേ പുതപ്പിനുള്ളില്‍ ഒളിഞ്ഞിരുന്ന് ആത്മാവിനെ അവനറിയാതെ ദുഷിപ്പിക്കുന്നു.

എനിക്കുമുണ്ടൊരു S3 മൊബൈല്‍, ഞാനതിനെ ''നേരോടെ'' ഉപയോഗിക്കുന്നു, ''നിരന്തരം'', പക്ഷെ ''നിറഞ്ഞ ഭയത്തോടെ''.

( ഒരു രഹസ്യം പറഞ്ഞോട്ടെ, ഞാനുദ്ദേശിച്ച തലവാചകം ''പുതപ്പിനുള്ളിലെ വികൃതികള്‍ '' എന്നായിരുന്നു. പക്ഷെ, ഒരു നഗ്ന ചിത്രമോ 'നഗ്നത' നിറഞ്ഞ വാക്കോ തലവാചകത്തില്‍ ഇടം പിടിച്ചാല്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാം എന്ന ''നഗ്ന സത്യം'' ഞാനും മനസ്സിലാക്കി. )

നന്മ പറയുവാനും ഇത്തരം നഗ്ന സത്യങ്ങള്‍ ഉപയോഗിക്കേണ്ട ഗതികേട് .!!!!!


(പ്രത്യേക ശ്രദ്ധയ്ക്ക് : ഈ തലവാചകം കണ്ടു വായിക്കാന്‍ ഇടയായ ആളില്‍ താങ്കളും പെടുന്നുവെങ്കില്‍ ദയവായി അതിവിടെ എഴുതി സ്വയം പരിഹാസ്യനാകാതിരിക്കാന്‍ ശ്രദ്ധിക്കുക )

Wednesday, August 28, 2013

Mallu Font '' മല്ലു ഫോണ്ട് ''




നാട് വിട്ട് കാലം ഏറെ ആയെങ്കിലും ഇത് വരെ അന്യഭാഷ അങ്ങട്ട് ദഹിച്ചിട്ടില്ല, നാട്ടില്‍ നിന്ന് വിമാനം കയറുമ്പോള്‍ അത്യാവശ്യം മലയാളം എഴുതാനെന്കിലും അറിയാമായിരുന്നു. ഇന്നിപ്പോള്‍ അതും കുളം ആയോ എന്ന് തോന്നുന്നു. 

എന്തായാലും മലയാളം ഫോണ്ട് വന്നത് നന്നായി, വാക്കുകളില്‍ എത്ര തന്നെ അക്ഷര തെറ്റ് വന്നാലും വായിക്കുന്നവന്‍ മനസ്സിലാക്കിയെടുത്തു കൊള്ളും, ഒപ്പം കുറ്റം ഫോണ്ടിനും കിട്ടും. അങ്ങിനെ നമ്മുടെ അറിവില്ലായ്മയെ ഫോണ്ട് മറച്ചു വെച്ചു , ഇപ്പോള്‍ എഴുതുമ്പോള്‍ ''ശ'' ആണോ ''ഷ '' യാണോ എന്നൊന്നും ആലോചിക്കാരേ ഇല്ല. 

''''എല്ലാ ഫോണ്ടുകള്‍ക്കും നന്ദി '

Tuesday, August 27, 2013

എന്‍റെ ചൂടിക്കൊട്ട

കേരളത്തിലെ മറ്റനേകം നാടുകലെപ്പോലെ എന്റെ നാടും ഉണരുന്നത് ഭക്തിസാന്ദ്രമായ ഒരന്തരീക്ഷതിലാണ് . കവ്സല്യ എന്ന് തുടങ്ങുന്ന ഭക്തി ഗാനം അമ്പലത്തിൽ നിന്ന് ഉയര്ന്നു കേൾക്കുമ്പോൾ അങ്ങകലെ ചർച്ചിൽ നിന്ന് മണിമുഴക്കവും പൂഴിതലയിലെ പള്ളിയിൽ നിന്നും ഉയരുന്ന ബാന്കൊളിയുടെ ഒരു നേർത്ത ശബ്ദവും കേട്ടാണ് എന്റെ ചൂടിക്കൊട്ടയിൽ ( മയ്യഴിയിലെ ഒരു ചെറിയ ഗ്രാമം) പ്രഭാതം തുടങ്ങുന്നത്.

അതിരാവിലെ വെളിച്ചം വിതറും മുപ്നെ റോഡിൽ ഇറങ്ങിയാൽ നിങ്ങള്ക്ക് കാണാൻ കഴിയുന്ന കുറച്ചു മനുഷ്യരുണ്ട്, അത് എല്ലാ മത വിഭാഗത്തിലും പെട്ട ഭക്തന്മാർ ആണ്.

പിന്നെ കാണുന്നത് മതിൽചാടി ആരുടേയും അനുവാതം ഇല്ലാതെ വീട്ടുമുറ്റത് കയറി കിടന്നുറങ്ങുന പത്രതെയാണ്. പത്രം വായിച്ചിരിക്കാൻ തുടങ്ങിയാൽ സുസ്മര വതനയായ നമ്മുടെ പ്രിയങ്ങരിയായ പേര് ഇവിടെ പറയാൻ ആഗ്രഹിക്കാത്ത നാട്ടുകാരുടെ ചേച്ചി കലര്പ്പില്ലാത്ത പാലുമായി എത്തി, പിന്നെ കുറച്ചു കുശലം പറച്ചിൽ.

പണ്ടൊക്കെ കാലത്ത് ഒരു ഡ്യൂട്ടി ഉണ്ടായിരുന്നു, ജയേട്ടന്റെ കടയില പോയി വെള്ളപ്പം വാങ്ങി കൊണ്ട് വരിക എന്നത്. വെള്ളപ്പത്തിന്റെ കാര്യം പറയുമ്പോൾ അതിന്റെ മണത്തെപറ്റി പരയാതിരിക്കാതെ വയ്യ, കാരണം ചൂടിക്കൊട്ടയാകെ ആ മണത്തിൽ പൊതിഞ്ഞിരിക്കും. അത് കൊണ്ട് ദോഷവും ഇല്ലാതില്ല, ആരോടും പറയില്ലെങ്കിൽ ഒരു രഹസ്യം ഇവിടെ എഴുതാം. ഒരിക്കൽ വെള്ളപ്പം വാങ്ങി വീട്ടില് പോകുമ്പോൾ എന്റെ പിന്നാലെ ഒരു ചങ്ങാതി കൂടി, അവന്റെ വരവിൽ സംശയം തോന്നിയ ഞാൻ നടത്തം സ്പീഡ് ആക്കി, അവൻ വിട്ടില്ല എന്നെ പുന്തുടര്ന്നു , ഒടുവില അവന്റെ മുൻപിൽ മുട്ട് കുത്തി കരഞ്ഞു, അത് കേട്ട് നാട്ടു കാര് ഓടി വന്നു അവനെ കല്ലെടുത്ത്‌ എറിഞ്ഞാണ് എന്നെ രക്ഷപെടുത്തിയത്, മണം അടിച്ചു എന്റെ പിന്നാലെ കൂടിയ ആ നായയെ ഞാൻ ഒരിക്കലും മറക്കില്ല.

പിന്നെ പറയാനുള്ളത് നാട്ടിലെ പൂവാലനെ കുറിച്ചാണ്. എല്ലാ വീട്ടമ്മമാരും അയാളെ കാണാൻ ഒന്ന് കൊതിക്കും. കണ്ടില്ലെങ്കിൽ അയലത്തെ വീട്ടില് വിളിച്ചു ചോദിക്കും അവനെ ഇന്ന്കണ്ടോ എന്ന്. അത്രയ്ക്കിഷ്ടമാണ് അവര്ക്ക് ആ ദർശനം. അയാള്ക്കും ഇവരെയൊക്കെ ഇഷ്ടമാണ്, പക്ഷെ പുള്ളിക്കാരൻ ആ ഇഷ്ട്ടം ഒരിക്കലും കാട്ടില്ല, ഇടയിലൂടെ ആരെയും കാണാത്ത ഭാവത്തിൽ ധ്രിതിപ്പെട്ടു ഒരു നടത്തമാ, ഒരു നോട്ടം ആഗ്രഹിച്ചു കാത്തു നില്ക്കുന്ന ആ വീട്ടമ്മമാരുടെ മുഖത്ത് നോക്കി '' കൂ കൂ '' എന്ന് കളിയാക്കിയും കൊണ്ടുള്ള ആ നടത്തം അത് മീൻകാരൻ അലീക്കാക്ക് മാത്രം സ്വന്തം.

ചൂടിക്കൊട്ടയിലെ പ്രഭാതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഞാൻ പറഞ്ഞുള്ളൂ, സമയവും സവ്കര്യവും പോലെ ബാക്കി പോസ്ടാം.