പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Sunday, April 1, 2018

കക്കൂസിലെ ചുവര്‍ ചിത്രങ്ങള്‍ !!!


ഞാന്‍ കുറച്ചു ദിവസങ്ങളായി ഒരു പുതിയ പഠനം നടത്തി വരികയാണ് . ഒരു പക്ഷെ ലോകത്തില്‍ എത്ര പേര്‍ ഈ കലയെ കുറിച്ച് പഠനം നടത്തി എന്നറിയില്ല .നമ്മുടെ  വികാരങ്ങളും ചിന്തകളും രേഖപ്പെടുത്താന്‍ അച്ചടി മാധ്യമങ്ങളും, ടി.വി.മാധ്യമങ്ങളും,വാട്ട്‌സ് അപ്പും,ഫേസ് ബുക്കും ഒക്കെ ഉണ്ടായിട്ടും.മലയാളികള്‍ ചിലര്‍ ഇപ്പോയും എഴുത്തും വരയും കക്കൂസില്‍ തന്നെ. കയറുന്ന ട്രെയിനിലും വിമാനതാവളത്തിലും എന്ന് വേണ്ട ലോകത്തിലെ ഏതു പൊതു ബാത്ത് റൂമിലും മലയാളിയുടെ വകയായ അശ്ലീലതിന്റെയും  സങ്കടത്തിന്റെയും സാഹിത്യം ഇന്നും നിറഞ്ഞു നില്‍ക്കുന്നു???!!!