
ഒരു കുട്ടി പിറന്ന നാള്‍ തൊട്ട് അവന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രധാലുക്കലാണ്. സോപ്പ്, ഉടുപ്പ്, ഭക്ഷണം, തുടങ്ങി എല്ലാം പണം നോക്കാതെ നല്ലത് വാങ്ങി ഉപയോഗിക്കുന്നു. എന്നാല്‍ സവ്കര്യ പൂര്‍വം മറക്കുന്ന ഒരു ഭാഗമുണ്ട്, അവന്‍റെ ബുദ്ധിയുടെ വളര്ച്ച്ക്ക് വേണ്ടി എന്ത് ചിലവഴിച്ചു എന്നത്.
ചെറിയ ക്ലാസ്സില്‍ ടൂഷന്‍ ഫീ കൂടുതലാണ്... തുടങ്ങി പരാതികളുടെ നീണ്ട പട്ടികയാണ് ഈ വിഷയത്തില്‍ ഞാനടക്കമുള്ളവര്ക്ക് പറയാനുള്ളത്.
ഒരു കുട്ടിയുടെ വളര്ച്ചുയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന പ്രായമാണ് രണ്ടിനും പത്തിനും ഇടയിലുള്ള കാലഘട്ടം, ബുദ്ധിയുടെ വളര്ച്ചയുടെ തുടക്കവും അതിന്റെം വലിയൊരു ഭാഗം പൂര്തിയാകുന്നതും ഈ കാലഘട്ടത്തിലാണ് എന്ന് ആധുനിക ശാസ്ത്രം പറയുന്നു.
നല്ലതും ചീത്തയുമായി നാം ചെയ്യുന്ന കാര്യങ്ങള്‍ രണ്ടു വയസ്സ് മുതല്‍ തന്നെ കുട്ടികള്‍ മനസ്സിലാക്കി തുടങ്ങുമത്രേ, ഇതറിയാതെ ചില രക്ഷിതാക്കള്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടിയല്ലേ എന്ന ഭാവേന അരുതാത്തത് പലതും അവരുടെ മുന്‍പില്‍ ഇരുന്ന് ചെയ്തു കൂട്ടുന്നു !!!!
നാം എത്ര കണ്ട് ഭംഗിയായി ബുദ്ധിയുടെ വളര്ച്ചക്കൊത് അവരിലേക്ക് വിവരങ്ങള്‍ കയ്മാരുന്നുവോ അത്ര കണ്ട് അത് അവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
എന്നാല്‍ ഇന്ന് നാം അറിഞ്ഞോ അറിയാതെയോ ചെയ്തു കൊണ്ടിരിക്കുന്ന ഒരു അബദ്ധം എന്തെന്നാല്‍ കുട്ടികളെ നാം ചെറിയ ക്ലാസ്സ് മുതല്ക്കു പഠിപ്പിക്കാന്‍ ഏല്പിക്കുന്നത് അവരുടെ മനശ്ശാസ്ത്രം പോയിട്ട് എന്താണ് മനശ്ശാസ്ത്രം എന്ന് പോലും ഒരു പക്ഷെ അറിയാത്ത അധ്യാപകരെയാണ്.
ഇതില്‍ മത വിദ്യാഭ്യാസ പാഠശാലകലാണ് ഏറ്റവും പിറകില്‍ നില്ക്കുന്നത്... എനിക്കറിയാവുന്ന മദ്രസ വിദ്യാഭ്യാസം ഏറെ മാറേണ്ടിയിരിക്കുന്നു. ഒരു പണിയും ഇല്ലാത്തയാള്‍ കണ്ടെത്തുന്ന തൊഴിലായി ഒരു പക്ഷെ കുട്ടികളുടെ മദ്രസ വിദ്യാഭ്യാസം താറുമാരായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ( മറ്റു മതസ്ഥര്‍ അവരുടെ മത രംഗത്തും ഇത്തരം പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കേണ്ടതാണ് )
ചെറിയ തെറ്റുകള്ക്ക് വലിയ ശിക്ഷ, സ്നേഹിച്ചു ചികില്സിക്കെണ്ടിടത് ശകാരിച്ചു കേടാക്കുക. ഇങ്ങിനെ നീണ്ടു പോകുന്നു അബദ്ധങ്ങളുടെ പട്ടിക.
ഒരു നല്ല അധ്യാപകനില്‍ നിന്നും ചെറിയ ക്ലാസുകളില്‍ പഠിച്ചു കയറിയ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം മുന്പോനട്ടുള്ള പഠനങ്ങളില്‍ അധ്യാപകന്റെ റോള്‍ ഒരു സപ്പോര്ട്ടില്‍ ഒതുങ്ങി നിന്നാല്‍ മതിയാകും.
അതിനാല്‍ നാം മാറേണ്ടിയിരിക്കുന്നു, ചെറിയ ക്ലാസ്സുകലിലെക്ക് കുട്ടികളുടെ മനശാസ്ത്രവും മറ്റും അറിയുന്ന അധ്യാപകരെ നല്ല ശമ്പളം നല്കി, നിയമിക്കുകയും അതിലൂടെ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കേണ്ട സമയവും അതിക്രിമിചിരിക്കുന്നു.
ഇതൊക്കെയാണെങ്കിലും നമ്മുടെ കുട്ടിക്കാലം തൊട്ട് ജീവിതത്തിന്റെു അന്ത്യം വരേയ്ക്കും നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ടീച്ചറും മാഷും ഉണ്ട്. അവര്‍ ഡിഗ്രിയോ പീജിയോ കഴിഞ്ഞാല്‍ നമ്മെ ഒഴിവാക്കില്ല, പഠിപ്പിച്ചു കൊണ്ടേ ഇരിക്കും, രക്ഷിതാക്കള്‍ നല്കുകന്ന ആ അറിവ് ആണ് മനുഷ്യനെ മനുഷ്യനാക്കുന്ന പഠനം.
ചിലര്ക്ക് ആ പഠനം വഴിയില്‍ നിറുത്തേണ്ടി വരുന്നു, ഈ ടീചെര്സ് ഡെയില്‍ എനിക്ക് നഷ്ടപ്പെട്ട ടീച്ചരിനെയും മാഷെയും നിറകണ്ണുകളോടെ സ്മരിച്ചു കൊണ്ട്...



