പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Thursday, February 20, 2014

നിങ്ങള്‍ നിര്ബരന്ധമായും വായിക്കണം. ഇതില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ട്.

നിങ്ങള്‍ നിര്ബരന്ധമായും വായിക്കണം. ഇതില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ട്.

സുഹൃത്തുക്കളെ ഇന്നലെ ഈയുള്ളവന്‍ മുന്കൈ എടുത്ത് ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്‌ തുടങ്ങിയിരുന്നു. അതിന്റെത ലിങ്ക് ഇവിടെ കൊടുക്കുന്നു.

https://www.facebook.com/groups/rightcare/

ഇന്ന് കാലത്ത്‌ ഞാന്‍ കണ്ട ഒരു പോസ്റ്റ്‌ ചുവടെ കൊടുക്കുന്നു. നമ്മുടെ തൊട്ടടുത്ത നാട്ടില്‍ നിന്നും കിട്ടിയ അപേക്ഷയല്ലേ എന്ന പരിഗണയോടെ ഞാന്‍ അതില്‍ കൊടുത്ത നമ്പരില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. വിവരങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും, നിര്ബ
ന്ധമായും വായിക്കണം.


ഇതില്‍ കൊടുത്ത കാര്യങ്ങള്‍ അര്ദ്ധു സത്യങ്ങളാണ്. കാര്യങ്ങള്‍ ഇങ്ങിനെ വിവരിക്കാം
ഷഫീക്ക്‌ മണിയോത് എന്ന വ്യെക്തിയുടെ കുട്ടിക്ക് ചികില്സ വേണം എന്നത് സത്യമാണ്. എല്ലാവരും ചെയ്യാറുള്ളത് പോലെ പെട്ടെന്ന് വേണ്ടി വന്ന ചികില്സക്ക് സഹായത്തിനായി (കടമായി കിട്ടുവാന്‍ ) തന്റെ അടുത്ത സുഹൃത്തുക്കളെ സമീപിച്ചു.

ഷഫീക്ക്‌ സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ഉള്ള ആളല്ല. പെട്ടെന്ന് വേണ്ടി വന്ന പണം കടമായി കിട്ടുവാന്‍ സുഹൃത്തുക്കളെ സമീപിച്ചതാണ്.

ഒരു സുഹൃത്ത്‌ പറഞ്ഞു തന്റെ‍ കുവൈത്തിലുള്ള സുഹൃത്തിന്റെ കമ്പനിയില്‍ നിന്നും ലാഭത്തിന്റെ ഒരു വിഹിതം ഇത്തരം ചികിത്സക്കും മറ്റുമായി നല്കാ റുണ്ട് എന്ന്, അതിന്റെു അടിസ്ഥാനത്തില്‍ ചങ്ങാതിമാരുടെ നിര്ബിന്ധത്തിനു വഴങ്ങി ആ കമ്പനിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ തിരക്കി. അവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പരും അക്കൌണ്ട് നമ്പരും പിന്നെ മകന്റെി ഫോട്ടോ സുഹൃത്തുക്കള്‍ തന്റെ മൊബൈലില്‍ നിന്നും എടുത്തു നല്കി.

പക്ഷെ പിന്നീട് കാണുന്നത് ഫെയിസ് ബുക്കില്‍ ഈ നിലക്ക് കാര്യങ്ങള്‍ പ്രച്ചരിക്കുന്നതാണ്. ഒപെരെഷന് ആകെ രണ്ടു ലക്ഷമേ വേണ്ടതുണ്ടായിരുന്നുള്ളൂ എന്നും അത് തനിക്ക് കടം വാങ്ങി (പെട്ടെന്ന് വേണ്ടി വന്നതിനാല്‍ ) ചെയ്തു തീര്ക്കാ്വുന്നതെ ഉള്ളൂ എന്നുംഷഫീക്ക്‌ പറഞ്ഞു.

ഷഫീക്ക്‌ പ്രവാസിയാണ്, ഈയിടെ നാട്ടില്‍ വന്നതാണ്, വീണ്ടും ദുബായിലേക്ക്‌ തിരിച്ചു പോക്കിന് ഒരുങ്ങി നില്ക്കു ന്നു.

ഇന്നലെ ( 19/02/2014) തന്റെ മകന്ടെ ഒപെരേശന്‍ കഴിഞ്ഞു എന്നും ഇപ്പോള്‍ ഈ പോസ്റ്റ്‌ കൊണ്ട് അനുഭവിക്കുന്ന മാനസിക പ്രശ്നമാണ് തന്റെ ഏറ്റവും വലിയ പ്രശ്നം എന്നും ഷഫീക്ക്‌ പറഞ്ഞു.

ചേര്ത്ത് വായിക്കേണ്ട കാര്യം കുവൈത്തിലെ കമ്പനിയില്‍ നിന്നും അഞ്ചു പൈസ ഇത് വരെ ശഫീകിനു ലഭിച്ചിട്ടില്ല, ഒപെരെഷനുള്ള പെട്ടെന്ന് വേണ്ട തുക നാമൊക്കെ ചെയ്യുന്നത് പോലെ അടുത്ത സുഹൃത്തുക്കളും അദ്ധേഹവും തന്നെ സ്വരൂപിച്ചു.

പണം അയക്കാന്‍ ആഗ്രഹിച്ചവര്‍ വിളിച്ചു ചോദിച്ചതിനാല്‍ അവരെയെല്ലാം വിലക്കി. പക്ഷെ ഏതോ ഒരു ഗുനകാംഷി അയച്ചു വെച്ച മൂവായിരം രൂപ തന്റെ അക്കൌണ്ടില്‍ കിടക്കുന്നുട് എന്നും അദ്ദേഹം പറഞ്ഞു.

ഈ കാര്യം എല്ലാവരെയും അറിയിക്കട്ടെയോ എന്ന് ചോദിച്ചപ്പോള്‍ വളരെയധികം സന്തോഷത്തോടെ താല്പര്യത്തോടെ നന്ദി അറിയിച്ചു. വലിയ ഉപകരമാകുമെന്നു ആവര്ത്തി ച്ചു പറഞ്ഞു. .

Thursday, February 6, 2014

മുക്രി ??!!!

മുസ്ലിം സഹോദരന്മാരെ, നമുക്കിടയിൽ ആദരിക്കേണ്ട ഒരു വിഭാഗം ജനങ്ങൾ അനാദരവോ അല്ലെങ്കിൽ കിട്ടേണ്ട ആദരവിൻറെ പകുതി പോലുമോ കിട്ടാതെ അടിമകളെന്നോണം ജീവിക്കുന്നു . മുക് രിഅ ( പഠിപ്പിക്കുന്ന ആൾ , അധ്യാപകൻ ) എന്ന സ്ഥാനപ്പേർ നല്കി അറബികൾ ഇക്കൂട്ടരെ ബഹുമാനത്തോടെ വിളിച്ചപൊൾ ,നമ്മൾ മലയാളി മുസ്ലിംകൾ അവരെ "മുക്രി"
എന്ന് പേര് നല്കി അപമാനിച്ചു ,പിന്നീട് ആ പേര് പോലെ തന്നെ വില നല്കിയില്ല ആ മനുഷ്യർക്കും.

ബാങ്ക് വിളി ,പള്ളി പരിപാലനം ,കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകൽ തുടങ്ങിയ അത്യുന്നത കർമങ്ങൾ നിർവഹിക്കുന്ന ഈ വെക്തിത്വങ്ങൾക്ക് അർഹിക്കുന്ന പരിഗണന നല്കാൻ എന്ത് കൊണ്ട് സമുദായം മടിക്കുന്നു!!! 

പക്ഷികൾ സന്ധ്യാ സമയത്ത് ഏതോ വിളി കേട്ട് കൂടണയുന്ന പോലെ , ബെല്ലടിച്ചാൽ കുട്ടികൾ ക്ലാസ്സ്‌ മുറിയിലേക്ക്‌ ഓടിയെത്തുന്നത് പോലെ ,വിശ്വാസി സമൂഹം മുക് രിഇൻറെ ബാങ്ക് വിളി കേട്ടാൽ പാമരൻ ,പണ്ഡിതൻ ,മുതലാളി ,തൊഴിലാളി ഭെദമന്യേ അനുസരണയുള്ള കുട്ടികളെ പോലെ പള്ളിയിലേക്ക് ധൃതിപ്പെട്ടു പോകുന്നു .അതാണ് മുക് രിഇന്റെ മഹത്വം.

പവർ കട്ടും ,ഇടിയും ,മഴയും നിറഞ്ഞ തണുപ്പുള്ള രാത്രിയുടെ അന്ത്യ യാമങ്ങളിൽ തപ്പി തടഞ്ഞു ഒരു മെഴുകുതിരി വെട്ടത്തിൽ കുളത്തിൻറെ പടികൾ ഇറങ്ങിചെന്ന് അംഗശുദ്ധി വരുത്തി ., സുഖനിദ്രയിൽ കൂര്ക്കം വലിച്ചുറങ്ങുന്ന വിശ്വാസ സമൂഹത്തെ വിജയത്തിലേക്ക് വിളിച്ചുണർത്തി സ്വർഗ വാതിലിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന ആ 'മുക് രിഇ ' നെ എങ്ങിനെ അവഹേളിക്കാൻ കഴിയും ഒരു വിശ്വാസിക്ക്. 

കയറിട്ടു ബന്ധിച്ച ആടിനെ പോലെ ആ മനുഷ്യനെ അഞ്ചു നേരത്തെ നിസ്കാരം എന്ന തൂണിൽ പള്ളി പരിസരത്തിൽ ബന്ധിച്ചിരിക്കുന്നു . എപ്പോഴെങ്കിലും ഞാനും നിങ്ങളും ഒന്ന് ചോദിച്ചോ "ഇക്ക നിങ്ങള്ക് എവിടെയെങ്കിലും പോകണോ ?, ഭാര്യയെയും മക്കളെയും കണ്ടു വരുന്നോ ? , ഞാൻ അല്ലെങ്കിൽ നമ്മൾ രണ്ടു ദിവസം ബാങ്ക് വിളിയും പള്ളി പരിപാലനവും ഏറ്റുടുക്കാം'' എന്ന് . ഇല്ല, കാരണം മാറ്റ്ന്നുമല്ല ,മുക്രി പണി എന്നഅറുവഷളൻ ജോലി ഒരു ദിവസം പോയി ഒരു നേരം ചെയ്‌താൽ പിന്നെ നാട്ടുകാരുടെ മുന്നില് ഒരു രണ്ടാം മുക്രി എന്ന .....!!!!!

നിങ്ങൾ നമസ്കാരത്തിനായി വിളിച്ചാൽ അവരതിനെ ഒരു തമാശയും വിനോദ വിഷയവുമയിത്തീർക്കുനു (5:58 )
ബാങ്ക് വിളി ഖുർആനിൽ പറഞ്ഞിട്ടുണ്ടോ എന്നായിരിക്കും മുകളിലെ ആയത്ത് വായിച്ചപ്പോൾ ഉണ്ടാകുന്ന ഒരു സംശയം, അതെ, അതിനെ നിസാരമാക്കരുത് .

ഒരു അധ്യാപകന് അദ്ധേഹത്തിന്റെ അറിവിന്റെ പേരിൽ നാം നല്കുന്ന മഹത്വത്തിന്റെ ഒരു ചെറിയ അംശമെങ്കിലും ഈ മഹത്തായ കർമ്മം നിർവഹിക്കുന്ന ആ മാന്യനായ വിശ്വസിക് നല്കിക്കൂടെ? 

കമ്മിറ്റി നല്കുന തുച്ചമായ ശമ്പളത്തിന് ബാങ്ക് വിളി ,പള്ളി പരിപാലനം,ഇമാം നിൽക്കൽ , തുടങ്ങിയ " താഴ്ന്ന തരം " ജോലി നിർവഹിക്കുന്ന ഒരു ദീൻ തൊഴിലാളി എന്നതിൽ കവിഞ്ഞ് എന്ത് വിലയാണ് നാം ഇവര്ക്ക് നൽകാറുള്ളത് .അത് കൊണ്ട് തന്നെയാണ് പള്ളിയില ഒരു നേരത്തെ ബാങ്ക് വിളി താമസിച്ചു പോയ ഒരു മുക്രിയെ കമ്മിറ്റിക്കാർ ശകാ രിച്ചപ്പോൾ മൊത്തം ശമ്പളത്തിനെ ചെയ്യുന്ന ജോലിയുടെ എണ്ണം കൊണ്ട് ഹരിച്ചു " നിങ്ങൾ എന്റെ അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും 5 പൈസ കുറച്ചേക്കു എന്ന് ലാഘവത്തോടെ മുക്രി മറുപടി നല്കിയതും''. 

കമ്മിറ്റിക്കാരെ കാണുമ്പോൾ കൈ മടക്കി നിൽക്കുന്ന ആ അവസ്ഥ മാറ്റി ,നമ്മുടെ പരലോകവിജയത്തിലേക്ക് നയിക്കുന്ന ഒരു നല്ല സഹായി എന്ന പരിഗണന നല്കി ആദരിച്ചു കൂടെ ആ വിഭാഗത്തെ.

തന്നിൽ വിശ്വാസമർപിക്കുന്ന, തന്നെ ദീനിൻറെ പേരിൽ സ്നേഹിക്കുന്ന നാട്ടുകാര്ക്ക് താൻ കൂടുതൽ കൂടുതൽ നന്മയുള്ള കാര്യങ്ങൾ കണ്ടെത്തി നല്കട്ടെ എന്ന് ചിന്തിക്കുന്ന മുക് രിഹ് വിഭാഗമായി അവരെ നമുക്ക് മാറ്റി എടുത്തു കൂടെ . അല്ല നിർബന്ധമയ്യും മറ്റെണ്ടിയിരിക്കുന്നു