കേരളത്തിലെ മറ്റനേകം നാടുകലെപ്പോലെ എന്റെ നാടും ഉണരുന്നത് ഭക്തിസാന്ദ്രമായ ഒരന്തരീക്ഷതിലാണ് . കവ്സല്യ എന്ന് തുടങ്ങുന്ന ഭക്തി ഗാനം അമ്പലത്തിൽ നിന്ന് ഉയര്ന്നു കേൾക്കുമ്പോൾ അങ്ങകലെ ചർച്ചിൽ നിന്ന് മണിമുഴക്കവും പൂഴിതലയിലെ പള്ളിയിൽ നിന്നും ഉയരുന്ന ബാന്കൊളിയുടെ ഒരു നേർത്ത ശബ്ദവും കേട്ടാണ് എന്റെ ചൂടിക്കൊട്ടയിൽ ( മയ്യഴിയിലെ ഒരു ചെറിയ ഗ്രാമം) പ്രഭാതം തുടങ്ങുന്നത്.
അതിരാവിലെ വെളിച്ചം വിതറും മുപ്നെ റോഡിൽ ഇറങ്ങിയാൽ നിങ്ങള്ക്ക് കാണാൻ കഴിയുന്ന കുറച്ചു മനുഷ്യരുണ്ട്, അത് എല്ലാ മത വിഭാഗത്തിലും പെട്ട ഭക്തന്മാർ ആണ്.
പിന്നെ കാണുന്നത് മതിൽചാടി ആരുടേയും അനുവാതം ഇല്ലാതെ വീട്ടുമുറ്റത് കയറി കിടന്നുറങ്ങുന പത്രതെയാണ്. പത്രം വായിച്ചിരിക്കാൻ തുടങ്ങിയാൽ സുസ്മര വതനയായ നമ്മുടെ പ്രിയങ്ങരിയായ പേര് ഇവിടെ പറയാൻ ആഗ്രഹിക്കാത്ത നാട്ടുകാരുടെ ചേച്ചി കലര്പ്പില്ലാത്ത പാലുമായി എത്തി, പിന്നെ കുറച്ചു കുശലം പറച്ചിൽ.
പണ്ടൊക്കെ കാലത്ത് ഒരു ഡ്യൂട്ടി ഉണ്ടായിരുന്നു, ജയേട്ടന്റെ കടയില പോയി വെള്ളപ്പം വാങ്ങി കൊണ്ട് വരിക എന്നത്. വെള്ളപ്പത്തിന്റെ കാര്യം പറയുമ്പോൾ അതിന്റെ മണത്തെപറ്റി പരയാതിരിക്കാതെ വയ്യ, കാരണം ചൂടിക്കൊട്ടയാകെ ആ മണത്തിൽ പൊതിഞ്ഞിരിക്കും. അത് കൊണ്ട് ദോഷവും ഇല്ലാതില്ല, ആരോടും പറയില്ലെങ്കിൽ ഒരു രഹസ്യം ഇവിടെ എഴുതാം. ഒരിക്കൽ വെള്ളപ്പം വാങ്ങി വീട്ടില് പോകുമ്പോൾ എന്റെ പിന്നാലെ ഒരു ചങ്ങാതി കൂടി, അവന്റെ വരവിൽ സംശയം തോന്നിയ ഞാൻ നടത്തം സ്പീഡ് ആക്കി, അവൻ വിട്ടില്ല എന്നെ പുന്തുടര്ന്നു , ഒടുവില അവന്റെ മുൻപിൽ മുട്ട് കുത്തി കരഞ്ഞു, അത് കേട്ട് നാട്ടു കാര് ഓടി വന്നു അവനെ കല്ലെടുത്ത് എറിഞ്ഞാണ് എന്നെ രക്ഷപെടുത്തിയത്, മണം അടിച്ചു എന്റെ പിന്നാലെ കൂടിയ ആ നായയെ ഞാൻ ഒരിക്കലും മറക്കില്ല.
പിന്നെ പറയാനുള്ളത് നാട്ടിലെ പൂവാലനെ കുറിച്ചാണ്. എല്ലാ വീട്ടമ്മമാരും അയാളെ കാണാൻ ഒന്ന് കൊതിക്കും. കണ്ടില്ലെങ്കിൽ അയലത്തെ വീട്ടില് വിളിച്ചു ചോദിക്കും അവനെ ഇന്ന്കണ്ടോ എന്ന്. അത്രയ്ക്കിഷ്ടമാണ് അവര്ക്ക് ആ ദർശനം. അയാള്ക്കും ഇവരെയൊക്കെ ഇഷ്ടമാണ്, പക്ഷെ പുള്ളിക്കാരൻ ആ ഇഷ്ട്ടം ഒരിക്കലും കാട്ടില്ല, ഇടയിലൂടെ ആരെയും കാണാത്ത ഭാവത്തിൽ ധ്രിതിപ്പെട്ടു ഒരു നടത്തമാ, ഒരു നോട്ടം ആഗ്രഹിച്ചു കാത്തു നില്ക്കുന്ന ആ വീട്ടമ്മമാരുടെ മുഖത്ത് നോക്കി '' കൂ കൂ '' എന്ന് കളിയാക്കിയും കൊണ്ടുള്ള ആ നടത്തം അത് മീൻകാരൻ അലീക്കാക്ക് മാത്രം സ്വന്തം.
ചൂടിക്കൊട്ടയിലെ പ്രഭാതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഞാൻ പറഞ്ഞുള്ളൂ, സമയവും സവ്കര്യവും പോലെ ബാക്കി പോസ്ടാം.

1 comments:
ബാക്കീം കൂടെ പറയൂ
Post a Comment