പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Sunday, September 1, 2013

''പുതപ്പിനുള്ളിലെ കാമലീലകള്‍ ''



അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവാസികള്‍ക്ക്  ഒരു ജീവിതമുണ്ടായിരുന്നു (ഞാന്‍ ഇവിടെ പ്രതിപാതിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു സാധാരണ ജോലി നോക്കുന്ന പ്രവാസിയെയാണ്). കിട്ടുന്ന  പണം മുഴുവന്‍ നാട്ടിലേക്ക് അയച്ചിട്ടും ജീവിതത്തിന്റ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെട്ടിരുന്ന ഒരു കാലം.

അന്ന് ബേച്ച്ലര്‍ റൂമുകളില്‍ ചില 'വിദ്വാന്മാര്‍' നിത്യ രോഗികള്‍ ആയിരുന്നു. കൂടുതല്‍ കാണാറുള്ള രോഗം ആസ്ത്മ ആയതിനാല്‍ പുതപ്പ് മൂടി ആവി പിടിക്കല്‍ നിര്‍ബന്ധം . ആ രോഗം പക്ഷെ വിശപ്പടക്കാനുള്ള രോഗമായിരുന്നു. എപ്പോഴും ഖുബ്ബൂസ്‌ അടിച്ചു ക്ഷീണിക്കുന്ന ശരീരത്തിന് പോഷകം നല്‍കാന്‍ വേണ്ടിയുള്ള പ്രവാസി കണ്ടെത്തിയ ഒരു ചെറിയ 'രോഗം'.

തന്‍റെ സഹവാസിയെ കൂട്ടിനിരുത്തി തിന്നാന്‍ മാത്രം സാമ്പത്തികം അനുവധിക്കാതതിനാലും എന്നാല്‍ സഹവാസിയുടെ മുന്‍പില്‍ ഇരുന്നു തിന്നുവാനുള്ള കടുത്ത മനസ്സും ഇല്ലാത്ത പ്രവാസി കണ്ടു പിടിച്ച രോഗമാണ് ''പുതപ്പ് മൂടി ആപ്പിള്‍ തിന്നുക '' എന്നത്.

എന്നാല്‍ ഇന്ന് കുടലിന്റെ വിശപ്പടക്കാനുള്ള ആപ്പിള്‍ പ്രവാസികള്ക്ക് വേണ്ട, അത്തരം ആപ്പിളുകള്‍ തിന്നാതെ മുറിയില്‍ എവിടെയും അവന് ഇട്ടേച്ച് പോകാം. സഹവാസി തൊടില്ല, മാസങ്ങളോളം കേടാകാതെ അതവിടെ കിടക്കുകയും ചെയ്യും ( അത്രയ്ക്ക് കീടനാശിനികലാണ് അതില്‍ ചേര്ത്തിട്ടുള്ളത്).

അവന് ഇപ്പോള്‍ വേണ്ടത് മനസ്സിന്‍റെ വികാരത്തെ അടക്കാനുള്ള 'ആപിള് ' കലാണ്. അതെ Apple ന്‍റെയും S4 ( Sex for All എന്നാണോ അതിന്റെ് ചുരുക്കം എന്ന് തോന്നിപ്പോകും ഇപ്പോഴത്തെ അതിന്‍റെ ഉപയോഗം കണ്ടാല്‍ ) ന്‍റെയും മോബൈലുകലാണ് പ്രവാസികള്‍ക്ക് വേണ്ടത്. പുതപ്പിനുള്ളില്‍ ഒളിഞ്ഞിരുന്ന് ശരീരം പുഷ്ടിപ്പെടുത്തിയ പ്രവാസി അതേ പുതപ്പിനുള്ളില്‍ ഒളിഞ്ഞിരുന്ന് ആത്മാവിനെ അവനറിയാതെ ദുഷിപ്പിക്കുന്നു.

എനിക്കുമുണ്ടൊരു S3 മൊബൈല്‍, ഞാനതിനെ ''നേരോടെ'' ഉപയോഗിക്കുന്നു, ''നിരന്തരം'', പക്ഷെ ''നിറഞ്ഞ ഭയത്തോടെ''.

( ഒരു രഹസ്യം പറഞ്ഞോട്ടെ, ഞാനുദ്ദേശിച്ച തലവാചകം ''പുതപ്പിനുള്ളിലെ വികൃതികള്‍ '' എന്നായിരുന്നു. പക്ഷെ, ഒരു നഗ്ന ചിത്രമോ 'നഗ്നത' നിറഞ്ഞ വാക്കോ തലവാചകത്തില്‍ ഇടം പിടിച്ചാല്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാം എന്ന ''നഗ്ന സത്യം'' ഞാനും മനസ്സിലാക്കി. )

നന്മ പറയുവാനും ഇത്തരം നഗ്ന സത്യങ്ങള്‍ ഉപയോഗിക്കേണ്ട ഗതികേട് .!!!!!


(പ്രത്യേക ശ്രദ്ധയ്ക്ക് : ഈ തലവാചകം കണ്ടു വായിക്കാന്‍ ഇടയായ ആളില്‍ താങ്കളും പെടുന്നുവെങ്കില്‍ ദയവായി അതിവിടെ എഴുതി സ്വയം പരിഹാസ്യനാകാതിരിക്കാന്‍ ശ്രദ്ധിക്കുക )

2 comments:

ajith said...

എല്ലാത്തിനും ഒരു മറ വേണ്ടേ

ബഷീർ said...

ചില നഗ്ന സത്യങ്ങൾ