പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Thursday, July 18, 2019

ഇതുള്ളപ്പോ.... അതെന്തിന്...?

രചയിതാവ് ഞാനല്ല പക്ഷെ വരികള്‍ നമ്മോടു പലതും പറയുന്നു.....പലതും...കാലത്തിന്‍റെ് ഒഴുക്കില് നാം മുന്നോട്ടു പോവുമ്പോള് ഇത്തിരി ചിന്തകള്.....‍‍‍
***********
*ഇതുള്ളപ്പോ.... അതെന്തിന്...?*
*എന്തുകൊണ്ടെന്തുകൊണ്ടീ വിധം വ്യാധികൾ*
*ഒഴിയാതെയെത്തുന്നു കേരള മക്കളിൽ.*
*നിപ്പയും ഡെങ്കിയും ചിക്കൻ ഗുനിയയും*
*ഇന്നലെ വന്ന വിരുന്നുകാരാണിവർ.*
*എലിയും കോഴിയും കൊതുകും വവ്വാലും*
*ഇന്നലെ വന്നവരല്ലന്നതോർക്കണം.*
*കവറുപാലുണ്ടല്ലോ കടയിലേ ഫ്രിഡ്ജിൽ*
*പിന്നെന്തിനാണൊരു പശുവെന്റെ വീട്ടിൽ.*
*നൂറു രൂപായ്ക്കൊരു കിറ്റുണ്ട് കടയിൽ*
*പിന്നെന്തിനാണൊരു മുളകെന്റെ തൊടിയിൽ.*
*തട്ടുകടയിൽ കിട്ടുന്നു മുട്ടൻ പൊറോട്ടാ*
*പിന്നെന്തിനാണുഴുന്നെന്റെ വീട്ടിൽ.*
*ഉണ്ണിക്ക് തിന്നുവാൻ ന്യൂഡിൽസ് മതിയെങ്കിൽ*
*വെറുതേ ഉരുട്ടണോ കൊഴുക്കട്ട വീട്ടിൽ.*
*അഞ്ചു രൂപായ്ക്കിന്ന് ചെറുകടികൾ കിട്ടുമ്പം*
*ചെത്തുന്നതെന്തിനാ കാച്ചിലും ചേനയും.*
*വെട്ടിക്കഴുകിയ കോഴിയേക്കിട്ടുമ്പം*
*മത്തി വാങ്ങിച്ചുഞാൻ വെട്ടുന്നതെന്തിന്.*
*തിളയ്ക്കുമ്പം വേകുന്ന ബാസ്മതിയുള്ളപ്പം*
*തവിടുള്ള കുത്തരി വേണ്ടെന്റെ വീട്ടിൽ.*
*ആപ്പിളും മുന്തിരീം ബേക്കറീക്കിട്ടുമ്പം*
*ചക്കയും മാങ്ങയുമെനിക്കിഷ്ടമല്ല.*
*ആട്ടിയ വെളിച്ചെണ്ണ അങ്ങാടീക്കിട്ടുമ്പം*
*കൊപ്രായുണക്കാനെനിക്കു വയ്യേ.*
*ഒഴിക്കുമ്പം തിളയ്ക്കുന്ന സോഡാ തകർക്കുമ്പം*
*സംഭാരമെന്തിനിനി ദാഹം തടുക്കാൻ.*
*ഐസ്ക്രീമുഭരണികൾ കടയിൽ തിളങ്ങുമ്പം*
*മധുരത്തിനെന്തിനിനി കുത്തരിപ്പായസം.*
*വിസിലുള്ള കുക്കറിൽ കറി തിളച്ചീടുമ്പം*
*കരയുന്നു കറിച്ചട്ടി വാഴച്ചുവട്ടിൽ.*
*വേണ്ടാത്ത ശീലങ്ങളൊന്നുമില്ലെൻ കയ്യിൽ*
*എന്നിട്ടുമിന്നെന്റെ കുടലിലാണർബുദം......*

0 comments: