ജനനം:ഒരു മുഹറ മാസത്തില്‍
ചീവീടുകള്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍
ഉമ്മയുടെ വയര്‍ കുത്തിക്കീറി
ലോകം കണ്ടപ്പോള്‍ കരഞ്ഞ ജനനം .
ബാല്യം :ഉപ്പയുടെ കൈയില്‍ തൂങ്ങി പൂതി-
തീരും മുമ്പേ ഉപ്പയുടെ തണല്‍ മറഞ്ഞ ബാല്യം
മരണത്തെക്കാള്‍ വേദന വിരഹത്തിനെന്നറിയാതെ
"യതീം"എന്ന് മുദ്ര ചാര്‍ത്തപ്പെട്ട ബാല്യം.
യൌവനം:കുളക്കടവിലെ കല്പടവും പോന്തക്കാടും പൂമ്പാറ്റകളും
ആര്‍ത്തിയോടെ നുകരാന്‍ ശ്രമിച്ച യൌവനം
പ്രണയം നടിച്ച വണ്ടുകള്‍
മൂളി പറന്നു കൊതി പൂണ്ട യൌവനം
ജീവിതം :പട്ടിണിയുടെ രുചി മാറാതെ
അടുക്കള തളത്തില്‍ ബന്ധിത ജീവിതം
വില പറഞ്ഞ ഇറച്ചി വെട്ടുകാരന്റെ
കത്തിക്ക് മുന്നില്‍ വഴങ്ങാത്ത ജീവിതം
മരണം :ഇര തേടി നടന്ന വാവ്വലിനു മുന്നില്‍
അത്തായമായി മാറിയ മരണം
പിച്ചി ചീന്തി ഇര പിടിച്ചവര്‍
കരുണയില്ലാതെ കുടിയിറക്കപ്പെട്ട മരണം
0 comments:
Post a Comment