നമ്മുടെ നാട്ടിലും ആഗോള തലത്തിലും ലൈംഗിക വിദ്യാഭ്യാസം ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ! ഇത്തരം ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ട് കാലം ഒരുപാടയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വരെ ചില ചുവടു വെപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.ലൈംഗിക അരാജകത്വവും,കൌമാര ഗര്‍ഭിണികളും വളര്‍ന്നു വരുന്ന ഒരു ചുറ്റുപാടില്‍ കേരളം പോലും അപകടപരമായ ഒരു ചുറ്റുപാടിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാതെ വയ്യ.ഇതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ മാത്രമാണ് ഇങ്ങിനെ ഒരു ലേഖനത്തിനാധാരം. ഇവിടെ ചില കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുകയാണ് .അവരവരുടെ ചിന്തകളും അഭിപ്രായങ്ങളും ഇന്ത്യ മഹാ രാജ്യത്ത് രേഖപ്പെടുത്താനുള്ള സ്വാതത്രം കുറച്ചു കൂടുതലാണല്ലോ !.
ലൈംഗിക വിദ്യാഭ്യാസം എന്ന ആശയം പലപ്പോയായി പല തെറ്റിദ്ധാരണകള് ഉണ്ടാക്കിയിട്ടുണ്ട് . ലൈംഗികത എന്നത് വെറും വൈകാരികത തീര്‍ക്കാനുള്ള ഒരു ഉപാധിയായി മാത്രം മനസ്സിലാക്കുമ്പോള്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും അത് വെറും പാപത്തിന്റെ പട്ടികയില്‍ മാത്രം ഉള്‍പ്പെടുകയും ചെയ്യും.മനുഷ്യവംശത്തിന്റെ നില നില്പ് ഉറപ്പു വരുത്തുക എന്ന വളരെ പ്രധാനമായ ധര്‍മ നിര്‍വ്വഹണം ലൈംഗികതയിലൂടെയാണ് നടപ്പിലാവുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത് .ദൈവം നമുക്ക് നല്‍കിയ ഒരു വരദാനം അത് ദൈവം എപ്രകാരമാണോ നടപ്പിലാക്കാന്‍ നമ്മോട് കല്പിച്ചത് അത് പ്രകാരം നടപ്പിലാക്കുക.മുഹമ്മദ് നബി (സ) യുടെ വാക്കുകള്‍ എടുക്കുകയാണെങ്കില്‍ "ഒരാള്‍ സ്വന്തം ഭാര്യയോടു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദൈവത്തില്‍ നിന്നും മഹത്തായ പ്രതിഫലം ലഭിക്കുന്ന പുണ്യ കര്‍മ്മമാണ് . മറിച്ചും അത് പര-പുരുഷ-സ്ത്രീ ബന്ധമാവുമ്പോള്‍ പാപവുമാണ് .മതങ്ങള്‍ എപ്രകാരമാണ് ലൈംഗികതയെ നോക്കി കാണുന്നത് എന്ന് പരിശോധിക്കാം .
ഇസ്ലാം:ഇസ്ലാം മതം ലൈംഗികതയെ അത് അര്‍ഹിക്കുന്ന പ്രധാന്യത്തിലാണ് കാണുന്നത് .അറിവുള്ളവനും അറിവില്ലാത്തവനും തുല്യരല്ല എന്ന് വിളംബരം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍,ഏതൊരു അറിവും നേടിയെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. ലൈംഗികമായി ബന്ധപ്പെട്ട ഒരു പാടു സൂക്തങ്ങള്‍ ഖുര്‍ആന്റെ വിവിധ അദ്ധ്യായങ്ങളില്‍ കാണാം.ഖുര്‍ആന്‍ പ്രവര്‍ത്തിക ദാമ്പത്യ -ശാസ്ത്രത്തിന്റെ ഒരു അമുല്യ ഗ്രന്ഥമാണ് .അത് മറ്റിതര മതസ്ഥര്‍ക്കും മാതൃക പരമായ അറിവുകള്‍ ഈ രംഗത്ത് നല്‍കുന്നുണ്ട്.മാനവ മുല്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്ന ലൈംഗികതയും ദാമ്പത്യ ജീവിതവുമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് .വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം വിവാഹേതര ലൈംഗികതയെ പാപമായി കണക്കാക്കുന്നു.മതത്തിന്റെ പകുതി പൂര്ത്തികരണം വിവാഹത്തിലൂടെ നടപ്പിലാവുന്നു എന്ന്‍ മുഹമ്മദ് നബി (സ) ഓര്‍മപ്പെടുത്തുന്നു .
ലൈംഗിക വികാര ശമനത്തിന് ഇസ്ലാം നിര്‍ദേശിക്കുന്ന ഒരേയൊരു മാര്‍ഗം വിവാഹം തന്നെയാണ് .ഭാര്യയും ഭര്‍ത്താവിനെയും പരസ്പരം വസ്ത്രമായി കണക്കാക്കുന്ന ഖുര്‍ആന്‍ വസ്ത്രങ്ങള്‍ എങ്ങിനെ ശരീരത്തോട് ഇഴകി ചെര്‍ന്നിരിക്കുന്നുവോ അപ്രകാരം പരസ്പരം മറകളില്ലാതെ ലൈഗികകതയില്‍ ഇഴകി ചേരാം എന്ന് ഓര്‍മിപ്പിക്കുന്നു.സ്ത്രീകളെ പോലും ലൈംഗിക അറിവുകള്‍ നേടുന്നതില്‍ നിന്നും ഇസ്ലാം വിലക്കുന്നില്ല. പ്രവാചക തിരുസന്നിതിയിലും പ്രവാചക പത്നിമാരില്‍ നിന്നും ലൈംഗിക അറിവുകളും സംശയനിവാരണവും ആ കാലഘട്ടത്തില്‍ തന്നെ വനിതകള്‍ നേടിയെടുത്തിട്ടുണ്ട് . സ്ത്രീകളുമായി ബന്ധപ്പെട്ട ആര്‍ത്തവ കാര്യങ്ങളെ സംബന്ധിച്ചും ആ സമയം പാലിക്കേണ്ട ലൈംഗിക മര്യാദയെ സംബന്ധിച്ചും ഇസ്ലാമിനെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട് .ഇസ്ലാം വിവാഹിതരെ ഇണകള്‍ ആയിട്ടാണ് പരിഗണിക്കുന്നത് . ഇണകള്‍ തമ്മില്‍ ലൈംഗിക അവകാശങ്ങള്‍ തുല്യവും പരസ്പരം തൃപ്തി നല്‍കാന്‍ തമ്മില്‍-തമ്മില്‍ ഉത്തരവാദിത്യം ബോധ്യപ്പെടുത്തുന്നു . അവര്‍ക്കിടയിലെ ലൈംഗിക കാര്യങ്ങളും ശാരീരിക പ്രത്യേകതകളും അനാവശ്യമായി മൂന്നാമതൊരു വ്യക്തിയോട് പങ്ക് വെക്കുന്നതും ഇസ്ലാം വിലക്കുന്നു.വ്രത കാല പകല്‍ സമയത്ത് ശാരീരിക ലൈംഗിക ഒത്തു ചേരല്‍ ഇസ്ലാം വിലക്കുന്നു.
ഹിന്ദു:ഹിന്ദു മതം അതിന്റെ ജീവിത മോക്ഷ മാര്‍ഗത്തില്‍ കാമം (ആഗ്രഹ പൂര്ത്തികരണം,ലൈംഗികത) ഒരു ഉപാധിയായി കാണുന്നു.ലൈംഗികതക്ക് ദിവ്യത്വം കണക്കാക്കുന്ന മതമായ ഹിന്ദു മതത്തില്‍ പൌരാണിക കാല-ഘട്ടങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടന്നു വന്നിരുന്നു എന്ന്‍ പല ക്ഷേത്ര ശില്പങ്ങളും ഓര്‍മിപ്പിക്കുന്നു.ഖജുരാഒ, കൊണാര്‍ക്ക് ക്ഷേത്രങ്ങളില്‍ പരസ്പരം ഇണ ചേരുന്ന ദ്രിശ്യങ്ങള്‍ കാണാന്‍ സാധിക്കും.ഹിന്ദു മതത്തില്‍ ബ്രഹ്മചര്യം(ലൈംഗിക നിയത്രിത അവസ്ഥ ) ആത്മീയമായ ഓജസ് കൊണ്ട് വരുന്നു എന്ന്‍ വിശ്വസിക്കുന്നു.വത്സയാന മഹര്‍ഷിയുടെ അഭിപ്രായത്തില്‍ ആണും പെണ്ണും കാമശാസ്ത്രം പഠിച്ചിരിക്കണം എന്ന് കാണാം.ഹിന്ദു മതം പൂര്‍ണമായി വിവാഹേതര ലൈംഗികത വിലക്കുന്നതായി കാണുന്നില്ല.ഹിന്ദു മതം ലൈംഗികതയെ മനുഷ്യന്റെ മോഹങ്ങളുടെ പൂര്ത്തികരണ ഉപാധിയായി കണക്കാക്കുന്നു.
ക്രിസ്ത്യന്‍:ബൈബിളിന്റെ വിവിധ അധ്യായങ്ങളില്‍ ലൈംഗികതയുമായി വന്ധപ്പെട്ട ഒരു പാട് കഥകള്‍ കാണാന്‍ സാധിക്കും.ക്രിസ്ത്യന്‍ സമൂഹം മറ്റു പല സമൂഹത്തെ പോലെ വിവാഹ ലൈംഗികതക്ക് പ്രാധാന്യം നല്‍കുന്നത്.ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രോട്ടെസ്ടന്റും കാതോലികാ വിഭാഗവും ലൈംഗികതയുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. ബൈബിള്‍ പത്ത് കല്പനകളില്‍ ലൈംഗിക സദാചാരം പുലര്‍ത്തുവാന്‍ നിര്‍ദേശിക്കുന്നു.ക്രിസ്ത്യന്‍ സമൂഹത്തില്‍ ചര്‍ച്ചിന്റെ കീഴിലായി പൊതുവേ വിവാഹിരാവാന്‍ പോവുന്നവര്ക്കായി ലൈംഗിക വിദ്യാഭ്യാസ ക്ലാസ്സുകള്‍ നടന്നു വരുന്നതായി കാണുന്നു.
ചര്‍ച്ച മതത്തിലേക്ക് കൊണ്ട് പോവുകയല്ല,പക്ഷെ മതത്തിന് ഈ രംഗത്ത് ഒരു പാട് പ്രാധാന്യം ഉണ്ടന്ന് ഞാന്‍ മനസ്സിലാക്കുന്നു. ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നത് കൊണ്ട് വെറും അക്കാദമിക് ലെവല്‍ വിദ്യാഭ്യാസം നല്കലാവരുത്."ലൈംഗിക ഇണചേരല്‍ "എന്ന വിഷയത്തില്‍ ഊന്നല്‍ നല്‍കി കൊണ്ട് നടക്കുന്ന ഇത്തരം വിദ്യാഭ്യാസങ്ങള്‍ വിപരീത ഫലങ്ങളും കുത്തയിന്ന ലൈംഗിക ആരാജകത്വവുമാണ് ലോകത്തിനു നല്‍കി കൊണ്ടിരിക്കുന്നത് .അതിനൊരു വലിയ ഉദാഹരണമാണ് യു.കെ ഗവണ്മെന്റിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.83% പെണ്‍കുട്ടികള്‍ പതിനെട്ടു വയസ്സിനു മുന്പ് ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന വെളിപ്പെടുത്തല്‍ ,ഇത്തരം സര്‍വ്വേ നടക്കാത്ത നമ്മുടെ മലയാള നാടിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.പടിഞ്ഞാറിനെ അന്തമായി പിന്തുടരുന്ന നമ്മുടെ സംസ്കാരത്തിന്റെ നാളത്തെ അവസ്ഥ ഇത്തരം കണക്കുകള്‍ നമുക്ക് ബോധ്യപ്പെടുത്തുന്നു.
ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അത് എപ്രകാരമായിരിക്കനമെന്നും,എവിടെ നിന്നെ ഏതൊക്കെ തരത്തില്‍ അത് നല്‍കണമെന്നും,ഏതൊക്കെ പ്രായത്തില്‍ എന്തെന്ത് കാര്യങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കണമെന്ന വ്യക്തമായ ധാരണ ആവശ്യമാണ്.കുട്ടികള്‍ക്കുണ്ടാവുന്ന ലൈംഗിക അറിവില്ലായ്മയും ഓരോ പ്രായത്തിലുള്ള ജിജ്ഞാസയും മാറ്റുന്ന തരത്തിലായിരിക്കണം ആസൂത്രണം ചെയ്യണ്ടത്.
- എന്തായിരിക്കണം ലൈംഗിക വിദ്യാഭ്യാസം ? ആരായിരിക്കണം നല്കണ്ടത്?!
ഇത്തരത്തിലുള്ള അറിവുകള്‍ നല്‍കുന്ന ലൈംഗിക വിദ്യാഭാസം അപൂര്‍ണവും മനുഷ്യ സമൂഹത്തെ ഒന്നടങ്കം അധാര്മികതയിലേക്കും നാശത്തിലേക്ക് കൊണ്ട് പോവുകയും വിവാഹ സമ്പ്രദായത്തെയും കുടുംബ വ്യവസ്ഥിതിയും തകിടം തിരിക്കുന്നതാണ്.
സ്നേഹത്തിലൂന്നിയ ദാമ്പത്യത്തെയും ,ആരോഗ്യത്തെയും ,പ്രതുല്പാതാനത്തെയും,ശാരീരിക അവയവത്തെ സംബന്ധിച്ചും, സ്ത്രീ-പുരുഷ വൈകാരികതയും ഉള്‍കൊള്ളുന്ന ധാര്മികതയിലൂന്നി സാമൂഹ്യമായ മൂല്യം സംരക്ഷിച്ച് ലൈംഗികതയ്ക്ക് മഹത്തായ കാഴ്ചപ്പാടും ദര്‍ശനവും നല്‍കുന്ന അറിവുകളുടെ പകര്‍ന്നു നല്‍കല്‍ ആയിരിക്കണം ലൈംഗിക വിദ്യാഭ്യാസം.
ശരിയായ ലൈംഗിക വിദ്യാഭ്യാസം ശരിയായ സാമൂഹിക വൈവാഹിക ജീവിതത്തിനു കാരണമാകും.ലൈംഗിക വിദ്യാഭ്യാസം മനുഷ്യനെ തെറ്റും ശരിയും വിവേചിച്ചറിയാന്‍ സഹായിക്കണം.തെറ്റായ രതി വൈകൃതങ്ങളില്‍ നിന്നും ചൂഷണത്തില്‍ നിന്നും മോചനം തേടുവാനും പ്രതികരിക്കുവാന് ഉതകും വിധത്തില്‍ അവനെയോ അവളെയോ ഇത് സജ്ജമാക്കണം.ആണിനെ പെണ്ണിനെ കുറിച്ചും പെണ്ണിന് ആണിനെ കുറിച്ചും അറിയാനുള്ള ആഗ്രഹം പ്രകൃതി ദത്തമാണ് .ഈ അറിവുകള്‍ അശാസ്ത്രീയമായി കിട്ടണ്ടതല്ല ,ഇത്തരം അറിവുകല്ക്കുള്ള ജിജ്ഞാസ നമ്മുടെ കുട്ടികളെയും മുതിര്‍ന്നവരെയും അശ്ലീല ചിത്രങ്ങളിലും വെബ് സൈറ്റുകളിലും ,പുസ്തകങ്ങളിലും,ജീവിത സാഹചര്യങ്ങളിലും എത്തിക്കണ്ടാതല്ല .അത് കൃത്യമായി വൈവാഹിക ജീവിതത്ത്തിലധിഷ്ടിതമായി കിട്ടേണ്ട തരത്തിലുള്ള സംവിധാനം ആവശ്യമാണ് .
- ലൈംഗിക അറിവുകള്‍ മാതാ- പിതാക്കളില്‍ നിന്ന്
നമ്മള്‍ക്കറിയാം പണ്ട് മുതലുള്ള മനുഷ്യരൊന്നും തന്നെ ലൈംഗികത സംബന്ധിച്ചു മനസ്സിലാക്കിയത് ഔദ്യോദിക വിദ്യാഭ്യാസ സമ്പ്രദായതത്തില്‍ കൂടിയല്ല .മനുഷ്യന്‍ മറ്റു സകല ജീവികളിലും സ്രിഷ്ടികര്ത്തവ്വായ ദൈവം തന്നെ ഇത്തരം അറിവുകള്‍ പ്രകൃതി പരമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നത് സത്യമാണ് .ചില നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക മാത്രമാണ് ഈ കാര്യത്തില്‍ ചെയ്യാവുന്നത്. ആണിന്റെയും പെണ്ണിന്റെയും ശാരീരിക ശാസ്ത്രം സംബന്ധിച്ച ഒരു പാട് കാര്യങ്ങള്‍ നമ്മുടെ ബയോളജി ശാസ്ത്ര പഠനത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് .കുട്ടികളില്‍ ലൈംഗിക അറിവുകള്‍ പ്രായത്തിനനുസരിച്ച് വേണം പകര്‍ന്നു നല്‍കാന്‍ അല്ലെങ്കില്‍ അത് വിപരീത ഫലങ്ങളായിരിക്കും ഉണ്ടാക്കുക.
കുട്ടികളുടെ ശ്രദ്ധ ലൈംഗിക ചിന്തകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കലാ -കായിക രംഗത്ത് പ്രോത്സാഹനം നല്‍കാന്‍ ശ്രദ്ധിക്കുക .അത് പോലെ സാമൂഹിക സേവന രംഗത്തേക്കും ഈ സമയത്ത് അവരെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ് .കൌമാരത്തില്‍ ലൈംഗിക ഹോര്‍മോണിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന അമിത ഊര്‍ജത്തിന്റെ ഫലപ്രദമായ വിനിയോഗം ഇത് മൂലം സാധ്യമാവുന്നു. കൌമാരക്കാര്‍ കാണുന്ന ടി.വി.പരിപാടികള്‍ വീക്ഷിക്കുകയും നന്മ മനസ്സില്‍ നിറക്കാനും അറിവ് പകരുന്നതുമായ പരിപാടികളും സിനിമകളും കാണാന്‍ പ്രോത്സാഹിപ്പിക്കുക. അത് പോലെ അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ വീക്ഷിക്കുകയും നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക. .വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ടങ്കില്‍ അത് പൊതുവേ എല്ലാവരും കാണാവുന്ന തരത്തില്‍പൊതു ഇടങ്ങളില്‍ സ്ഥാപിക്കുക .ഇന്റര്‍നെറ്റ് ഉണ്ടങ്കില്‍ അതിന്റെ നല്ല ഉപയോഗത്തെ സംബന്ധിച്ചും ചതി കുഴികളെ സംബന്ധിച്ചും വ്യക്തമായ ധാരണ നല്‍കുക . ഇന്റെര്‍നെറ്റിന്റെ വ്യാപനം പുതിയ ഒരു ലൈംഗിക ചൂഷണത്തിന്റെ മാര്‍ഗവും വീട്ടിന്റെ ഉള്ളറകളിലേക്ക് അന്യനു എളുപ്പം ഡിജിറ്റല്‍ എന്ട്രന്‍സ് തുറന്നിട്ടിരിക്കുകയാണ്. ഈ രംഗത്ത് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുക.മൊബൈല്‍ ഫോണുകളുടെ ആദിക്യം മുതിര്‍ന്നവരെയും കുട്ടികളെയും ലൈംഗിക ചൂഷണത്തിനും സാമൂഹിക പീടനങ്ങള്‍ക്കും കാരണമായിതീരുന്നുണ്ട് .പ്രതേകിച്ചും കേരളത്തിലെ സാമൂഹിക രംഗത്തുണ്ടായ മൊബൈല്‍ ഫോണിന്റെ വ്യാപനം.മൊബൈല്‍ അത്യാവശ്യമാണ് എന്ന് തോനുന്നുവെങ്കില്‍ മാത്രം ഇത് കുട്ടികള്‍ക്ക് ലഭ്യമാക്കുക.പെണ്‍കുട്ടികള്‍ യൌവനത്തിലേക്ക് ചുവടു മാറുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്ന വസ്ത്രമാണോ അവര്‍ തിരഞ്ഞെടുക്കുന്നതന്നെന്നും ധരിക്കുഞ്ഞെതെന്നും ശ്രദ്ധിക്കുക .
അതെ പോലെ ഈ പ്രായത്തില്‍ കുട്ടികള്‍ക്കാവശ്യമായ പണം നല്‍കുകയും. നല്‍കുന്ന പണം എങ്ങിനെ ചിലവയിക്കുനതെന്നും ചോദിച്ചറിയുക.അവര്‍ പണത്തിനു വേണ്ടി ലൈംഗിക ചൂഷണം ചെയ്യപ്പെടരുത് .കൌമാരത്തിലും യൌവനത്തിലും ഉണ്ടാവുന്ന പ്രണയം,എതിര്‍ സെക്സ് അഭിനിവേശം എന്നിവ തുറന്നു പറയാവുന്ന തരത്തില്‍ ബന്ധം വളര്‍ത്തുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബുദ്ധിപരമായ ഇടപെടലുകള്‍ നടത്തുക.രണ്ടു എതിര്‍ലിംഗത്തില്‍ പെട്ടവര്‍ മാത്രം ഒറ്റക്കാവാതിരിക്കാന്‍ സാഹചര്യങ്ങള്‍ ഒഴിവാക്കുക. അത് പോലെ തന്നെ ബന്ധുക്കള്‍ക്കിടയില്‍ വീട്ടില്‍ ആവശ്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തുക.ഇത്തരത്തില്‍ ഒരു പാട് അവിഹിത ബന്ധങ്ങളും ചൂഷങ്ങളും നടക്കുന്നു എന്നത് സംബന്ധിച്ച് നാം ബോധവാന്മാരായേ പറ്റൂ .തെറ്റുകളിലേക്ക് മനസ്സ് എന്നും ആഭിമുഖ്യം പുലര്‍ത്തും, അത് വിപരീത ദിശയില്‍ ചലിപ്പിക്കാനാവശ്യമായ ഉപദേശങ്ങളും ദൈവിക ഭയവും വളര്‍ത്തുക.ലൈംഗികതയുടെ ആദ്യ പടിയായ ഒരു ചുംബനം പോലും പാപമാണെന്ന ബോധ്യം വളര്‍ത്തുക .
വിവാഹത്തിലൂടെയാണ് ലൈംഗികതയുടെ യഥാര്‍ത്ഥ പൂര്ത്തികരണം സാധ്യമാവുന്നത്. അപ്പോള്‍ മക്കളുടെ വിവാഹം എത്ര പെട്ടെന്ന് നടത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് .ജോലിയും പണവുമല്ല മറിച്ച് മനുഷ്യന്റെ വികാരങ്ങള്‍ക്ക് വിവാഹത്തില്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട് .പഠനങ്ങള്‍ കാണിക്കുന്നതും പ്രകൃതി പരമായും വിവാഹം യൌവനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നടക്കണ്ടാതാണ്.മറ്റു പലതും നമ്മുടെ സമൂഹം ഉണ്ടാക്കിയ വെറും വെലിക്കെട്ടുകലാണ്.നിയമം വരെ വിവാഹത്തിനു പതിനെട്ടു വയസ്സ് നിശ്ചയിച്ചിട്ടും രക്ഷിതാക്കളുടെ ചട്ട കൂടില്‍ പെട്ട് അതെ പിന്നെയും വര്‍ഷങ്ങള്‍ നീളുകയാണ്.നോക്കൂ !നിയമപരമായി പതിനെട്ടു വയസ്സില്‍ ഒരു കുട്ടിക്ക് വിവാഹം കഴിച്ചു കൊടുക്കാം എന്ന് ഒരു രക്ഷിതാവ് ഉറപ്പു നല്‍കിയാല്‍ അവനോ അവളോ വഴിവിട്ട മാര്‍ഗത്തിലെക്കോ ചിന്തകളിലേക്കോ ശ്രദ്ധിക്കില്ല. എന്തേ നമുക്ക് അത്തരത്തിലുള്ള ആലോചനകള്‍ നടത്തി കൂടാ. എന്ത് കൊണ്ട് വിവാഹ ശേഷം പഠനം തുടര്‍ന്ന് കൂടാ?! ഇവിടെയും പഠനങ്ങള്‍ പോസിറ്റീവ് ഫലങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നാം മനസ്സിലാക്കണം.ചില കുട്ടികള്‍ എനിക്ക് വിവാഹം ഇരുപത്തിയാരിലും - ഇരുപതിയെട്ടിലും മതി എന്ന് പറയാറുണ്ട് .എന്ത് കൊണ്ട് എന്ന് ചോതിച്ചാല്‍ ഞാന്‍ അതിനു തയ്യാറായില്ല എന്നായിരിക്കും മറുപടി. എന്റെ ചോദ്യം അത്തരക്കാര്‍ക്കു ലൈംഗിക വികാരങ്ങളും ആഗ്രഹവുമില്ലേ എന്നാണു?!,അതെ എന്നാണു ഉത്തരമെങ്കില്‍ അത് പൂര്‍ത്തിയാക്കാനുള്ള ശരിയായ ഉപാധി വിവാഹം ചെയ്യുക അല്ലെങ്കില്‍ അത്തരം വികാരങ്ങള്‍ വിവാഹം വരെ പിടിച്ചു നിര്‍ത്തുക എന്നതാണ്. വികാര ശമനത്തിന് വ്രതം ഒരു നല്ല ഉപാദിയായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് .
ലൈംഗിക അറിവുകള്‍ സമൂഹത്തില്‍ നിന്നും മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് .സാമൂഹ്യമായ ഈ ഒരു ഒത്തൊരുമ സാധ്യമായില്ലെങ്കില്‍ മനുഷ്യ വംശം നിലനില്‍ക്കില്ല . മതം,വര്‍ഗം,കുടുംബം തുടങ്ങിയ ഒരു പാട് വസ്തുതകള്‍ ചേര്‍ന്നാണ് ഈ സാമൂഹ്യ പാശ്ചാത്തലം സാധ്യമാവുന്നത് .ലൈംഗികതയുടെ വിഷയത്തിലും സാമൂഹികമായ ചില കടപ്പാടുകള്‍ ഉണ്ട്. അതില്‍ കാതലായത് സമൂഹത്തിന്റെ ഭാഗമായ ഓരോരുത്തരും ധാര്‍മികതയിലും വിവാഹത്തിലും അധിഷിടിതമായ ലൈംഗിക വ്യവസ്ഥിതി രൂപപ്പെടുത്തുക എന്നതാണ്. പലപ്പോയും അധാര്‍മിക ലൈംഗികതയ്ക്ക് മുന്‍ കൈയ്യേടുക്കുന്നത് പുരുഷന്മാരാണ് .അപ്പോള്‍ പുരുഷന്‍ സ്വയം നിയന്ത്രണത്തിക്കുന്നതിലൂടെ സമൂഹത്തില്‍ വലിയ തോതില്‍ നടന്നു കൊണ്ടിരിക്കുന്ന ലൈംഗിക അസന്മാര്‍ഗികതയെ ഇല്ലാതാക്കാന്‍ പറ്റും.നമ്മുടെ സ്ത്രീ സമൂഹം വസ്ത്രധാരണത്തിലും ഇടപാടുകളിലും കൂടുതല്‍ അച്ചടക്കം പാലിക്കേണ്ടതുണ്ട്.
സാമൂഹ്യ സംഘടനകളും മത സംഘടനകളും വിവാഹത്തിനു മുമ്പായി സ്ത്രീകള്‍ക്ക് പ്രത്യേകമായും പുരുഷന്മാര്‍ക്ക് പ്രത്യേകമായും രണ്ടു കൂട്ടരും പൊതുവായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങളില്‍ ഒരുമിച്ചും ശാസ്ത്രീയമായ ക്ലാസ്സുകള്‍ സംഘടിപ്പിക്കണ്ടാതാണ്.ഇത്തരം ക്ലാസ്സുകള്‍ ധാര്‍മികതയില്‍ ഊന്നി വേണം അവതരിപ്പിക്കേണ്ടത്.ഈ രംഗത്ത് പഠനം നടത്തിയ ഫിസിഷന്‍ , മനശാസ്ത്രജ്ഞര്‍ ,മത ഉപദേശകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വേണം ഇത്തരത്തിലുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍.അത് പോലെ നല്ല ദാമ്പത്യ വിജയത്തിനായി വിവാഹം കഴിഞ്ഞവര്‍ക്കും ഉപദേശ നിര്‍ദേശ ക്ലാസുകള്‍ സംഘടിപ്പിക്കാവുന്നതാണ് .
ലൈംഗിക വിദ്യാഭ്യാസം എന്നത് സിലബസ് രൂപത്തില്‍ ഗുളികയായി നല്‍കണ്ട ഒരു പഠന വിഷയമല്ല എന്ന് നമ്മുടെ വിദ്യാഭ്യാസ വിദഗ്തരും സര്‍ക്കാരും തിരിച്ച്ച്ചരിയണ്ടാതുണ്ട് .എന്നാല്‍ അത് സമൂഹത്തിനു ശരിയായ ശാസ്ത്രീയമായ സംരഭങ്ങളിലൂടെ നേടിയെടുക്കാനുള്ള സാഹചര്യം മത രംഗത്തുള്ളവരും ,സാമൂഹിക- സാംസ്‌കാരിക രംഗത്തുള്ളവരും ,സര്‍ക്കാരും ഒരുക്കണ്ടതുണ്ട്.ഇല്ലങ്കില്‍ കുട്ടികളുടെ ബാഗുകളില്‍ നിന്നും സിഡികളും അശ്ലീല പുസ്തകങ്ങളും മൊബൈല്‍ അശ്ലീലങ്ങളും കണ്ടത്തുമ്പോള്‍ നാം നമുക്ക് നേരെ വിരലുകള്‍ ചൂണ്ടിയാല്‍ മതി.




0 comments:
Post a Comment