*ഒരു മകൻ ഒരിക്കൽ അവൻ്റെ ഉമ്മയോട് ചോദിച്ചു.*
*മക്കളായ ഞങ്ങളെ, വളർത്താൻ ബാപ്പയാണോ ഉമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??*
*ആ ഉമ്മ തൻ്റെ മകനോട് പറഞ്ഞു- "ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു*
*കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ ബാപ്പയുടെ ത്യാഗം ഒന്നും ഈ ഉമ്മയ്ക്ക് ഇല്ല.* "
ഒരു കാലത്ത് കാൽ നടയായി കൊയിലാണ്ടി മുതൽ തിക്കോടി വരെ ബേക്കറി സാധനം തല ചുമടായി കൊണ്ട് വന്ന് വീടുകൾ തോറും വിൽപ്പന നടത്തിയാണ് നമുക്കുള്ള ആഹാരത്തിന് വക ബാപ്പ കണ്ടെത്തിയത് . പിന്നീട് ഹോട്ടൽ തൊഴിലാളിയും ഓട്ടോ തൊഴിലാളിയും തേങ്ങ തൊഴിലാളിയും പ്രാവാസിയും ആയി എത്ര എത്ര വേഷങ്ങൾ ബാപ്പ നമുക്ക് വേണ്ടി അണഞ്ഞു .
*പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഓടുകയായിരുന്നു.*
*നമുക്ക് ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ബാപ്പാൻറെ വിയർപ്പാണ് ഞാനും നിങ്ങളും ഈ കുടുംബവും.*
,
*ആ മകൻ ഇതേ ചോദ്യം അവൻറെ ബാപ്പാനോടും ചോദിച്ചു....*
*ബാപ്പയുടെ മറുപടി... മറ്റൊന്നായിരുന്നു ....*
* "നിങ്ങളുടെ ഉമ്മയുടെ ത്യാഗം അതെത്ര എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ അവൾ സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. എൻ്റെ വരവുകൾ അറിഞ്ഞു അവൾ ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം ഉള്ളത് അല്ലാതെ....
*ആ മകൻ അവൻ്റെ സഹോദരങ്ങളോട് പറഞ്ഞു ഈ "ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് ...*
*
ബാപ്പന്റെ ത്യാഗം മനസ്സിലാക്കുന്ന ഉമ്മയും ,ഉമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന ബാപ്പയും
അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്....
മാതാപിതാക്കൾ നമ്മുടെ ജീവിതത്തിലെ മുത്ത് രത്നങ്ങൾ ആവട്ടെ ....നിങ്ങളുടെ മാതാവിൻറെ കാൽ ചുവട്ടിൽ ആവട്ടെ നിങ്ങളുടെ സ്വർഗം ...



..*



0 comments:
Post a Comment